പ്രാഥമിക ക്ലാസ്സുകളിലെ മാതൃഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിന് എസ് എസ് എ യുടെ 'മലയാളത്തിളക്കം' പദ്ധതി. എല്ലാ കുട്ടികളെയും മലയാള ഭാഷയിലൂടെ മെച്ചപ്പെട്ട നിലവരtത്തിലെത്തിക്കാനും, ഭാഷാ പഠനത്തില്‍ ലയിച്ചും ആസ്വദിച്ചും കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമുള്ള പദ്ധതിയാണ് 'മലയാളത്തിളക്കം'. മലയാള ഭാഷയോടുള്ള കുട്ടികളുടെ മനോഭാവം മാറ്റിയെടുക്കാനും പ്രസരിപ്പുള്ള ഭാഷാ ക്ലാസ്സുകളെ സൃഷ്ട്ടിക്കാനും 'മലയാളത്തിളക്കം' പദ്ധതിയിലൂടെ സാധ്യമാകും. തലശ്ശേരി സൗത്ത് ബി ആര്‍ സി പരിധിയിലെ എല്ലാ വിദ്യാലയങ്ങളും മലയാളത്തിളക്കം പദ്ധതിയെ ആവേശപൂര്‍വ്വം സ്വീകരിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പ്രാരഭ പ്രവര്‍ത്തനമായി സ്ക്കൂള്‍ തല പരീക്ഷകള്‍ സംഘടിപ്പിച്ചു.