അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

Orientation Class for SRG Convenors

ജനുവരി 9 നും 13 നുമിടയില്‍ നടക്കുന്ന മാതൃക സി പി ടി എ യുടെ ഭാഗമായി എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്ക്  05/01/2017 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി ആര്‍ സി ഹാളില്‍ Orientation ക്ലാസ്സ്‌ നടത്തുന്നു. ബന്ധപ്പെട്ട പ്രധാനധ്യാപകര്‍  പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്.

സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പരിപാടി

തലശ്ശേരി സൗത്ത് ഉപജില്ലയിലെ എസ് സി ഇ ആര്‍ ടി യുടെ പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകര്‍ക്കുള്ള പഞ്ചദിന പരിശീലന പരിപാടി (ഡിസംബര്‍ 19 മുതല്‍ 23  വരെ ) ചിറക്കര ബി ആര്‍ സി ഹാളില്‍ ആരംഭിച്ചു. തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ പി പി സനകന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ്  faculty അംഗം ശ്രീമതി രത്നഭായി , ബി ആര്‍ സി ട്രെയിനെര്‍ ശ്രീ കെ കെ സുരേഷ് ബാബു സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി  വരുന്നു.

നീന്തല്‍ പരിശീലനം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം

നീന്തല്‍ പരിശീലനം

എസ് എസ് എ തലശ്ശേരി സൗത്ത് ബി ആര്‍ സി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച നീന്തല്‍ പരിശീലനത്തിന്റെ സമാപനം തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ നഗരസഭാംഗം ശ്രീമതി സുമതി ടീച്ചര്‍ നിര്‍വഹിച്ചു . ബി പി ഒ ശ്രീമതി ശ്രീരഞജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അനുമോദനം, സര്‍ട്ടിഫിക്കറ്റ് വിതരണം, പരിശീലകര്‍ക്കുള്ള ഉപഹാര വിതരണം എന്നിവ എ ഇ ഒ ശ്രീ പി പി സനകന്‍ നിര്‍വഹിച്ചു . സൗത്ത് വയലളം യു പി എസ് പി ടി എ പ്രസിഡന്റ്‌ ശ്രീ പി കെ രഞ്ജിത്ത് , എസ് എസ് ജി അംഗം കോമത്ത് വിശ്വനാഥന്‍, ബി ആര്‍ സി ട്രെയിനര്‍ ശ്രീ സുരേഷ് ബാബു കെ കെ , വയലളം സെന്‍ട്രല്‍ യു പി എസ് പ്രധാനാധ്യാപകന്‍ ശ്രീ രാജേഷ്‌ മാസ്റ്റര്‍ , പരിശീലകരായ ശ്രീ ജ്യോതി ബാസ് മാസ്റ്റര്‍, ശ്രീമതി ബേബി, ശ്രീമതി രജുല എന്നിവര്‍
സംസാരിച്ചു. സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര സ്വാഗതവും, ലസിന ടീച്ചര്‍ നന്ദിയും പറഞ്ഞു.

ചോദ്യപേപ്പര്‍ വിതരണം

അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ രണ്ടാം ഘട്ടം ചോദ്യപേപ്പര്‍ 19-12-2016 (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം വിതരണം ചെയ്യുന്നതാണ്‌

8 TH STD ART, WORK EXAMINATION

എട്ടാം  ക്ലാസ്സിലെ  കലാ -കായിക, പ്രവൃത്തി  പരിചയ  മൂല്യനിർണ്ണയം  23 / 12 / 2016  ന്  രാവിലെ  10  മണി  മുതൽ നടത്തേണ്ടതാണ്

ചോദ്യപേപ്പര്‍ വിതരണം

രണ്ടാം പാദ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ബി ആര്‍ സിയില്‍ നിന്നും 09-12-2016 ഉച്ചയ്ക്ക് 2 മണിമുതല്‍ വിതരണം ചെയ്യുന്നതാണ്‌ എന്ന് ബി പി ഒ അറിയിക്കുന്നു.