അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

GUIDE LINES FOR FILLING UDISE FORMAT

ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ്

തലശ്ശേരി സൗത്ത് ബി ആര്‍ സിയിലെ ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള യാത്രാബത്ത വിതരാണോദ്ഘാടനം  ബഹു . തലശ്ശേരി നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വിനയരാജ് നിര്‍വഹിച്ചു. 14 കുട്ടികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും 20 പേര്‍ക്ക് എസ്കോര്‍ട്ട് അലവന്‍സും നല്‍കി.


UDISE പരിശീലനം

തലശ്ശേരി സൗത്ത് ബി ആര്‍ സിയിലെ പ്രധാനധ്യപകര്‍ക്കുള്ള UDISE പരിശീലനം 17.10.2016 ബി ആര്‍ സി ഹാള്ളില്‍ വെച്ച് നടന്നു. ചടങ്ങിന്‍റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് എ ഇ ഒ ശ്രീ പി പി സനകന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ തലശ്ശേരി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ വിനയരാജ് നിര്‍വഹിച്ചു. ബി പി ഒ ശ്രീമതി ശ്രീരജ്ഞ പി ഓ , ഡയറ്റ് ഫാകല്ട്ടി അംഗം ശ്രീ അജിത്‌ കുമാര്‍, എ ഇ ഒ ശ്രീ പി പി സനകന്‍ മാസ്റ്റര്‍, ട്രായിനര്മാരായ ശ്രീ പ്രജീഷ് വേങ്ങ, ശ്രീ കെ കെ സുരേഷ് ബാബു, MIS CORDINATOR മുഫീദ കെ വി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

STUDENT EVALUATION PROFILE

ഒന്നാം തരം മുതല്‍ എട്ടാം തരം വരെയുള്ള STUDENT EVALUATION PROFILE 15.10.2016 മുതല്‍ ബി ആര്‍ സിയില്‍ നിന്നും വിതരണം ചെയ്യുന്നതാണ്‌.

UDISE പരിശീലനം

17.10.2016    രാവിലെ 10 മണിക്ക്ബി  ആര്‍ സി ഹാള്ളില്‍ വെച്ച് UDISE പരിശീലനം നല്‍കുന്നതാണ്. എല്‍ പി , യു പി സ്കൂളുകളില്‍ നിന്നും പ്രധാനാധ്യപകരും ,ഹൈ സ്കൂളില്‍ നിന്നും ഒരു പ്രതിനിധിയും പങ്കെടുക്കേണ്ടതാണ്.

എം ഇ സി

തലശ്ശേരി നഗരസഭയുടെ 2016 ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട എം ഇ സി മുനിസിപ്പാലിറ്റി ഹാള്ളില്‍ വെച്ച് 15. 10. 2016 നു നടക്കുന്നതായിരിക്കും. മുനിസിപാലിറ്റി പരിധിയില്‍ വരുന്ന എല്ലാ പ്രധാനാധ്യപകരും ഹൈ സ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മാരും പങ്കെടുക്കേണ്ടതാണ്.

പ്രൈമറി അധ്യാപകര്‍  രാവിലെ 10 മണിക്കും ഹൈ സ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉച്ചക്ക് 2 മണിക്കുമാണ് പങ്കെടുക്കേണ്ടത്.