അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

IEDC

എസ്  എസ് എ യുടെ ഒരു പ്രധാന ഇടപെടല്‍ മേഖലയാണ് ഐ ഇ ഡി സി (ഉള്‍ചേര്‍ന്ന വിദ്യാഭ്യാസം ).ശാരീരികമായോ മാനസികമായോ പ്രയാസങ്ങള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് എസ എസ് എ ചെയ്യുന്നത് . അത് വിദ്യാഭ്യാസ സാമൂഹ്യ മാനസിക പരമാണ്. എസ് എസ് എയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് implementing office ആയ ബ്ലോക്ക്‌ റിസോഴ്സ് സെന്‍റര്‍ മുഖേനയാണ്.
ബി ആര്‍ സി നല്‍കുന്ന സേവനങ്ങള്‍
1) സര്‍വ്വേ
2) ഗൃഹ സന്ദര്‍ശനം
3) മെഡിക്കല്‍ ക്യാമ്പ്‌
4) ഉപകരണ വിതരണം
5) ഗൃഹാധിഷ്ടിത വിദ്യാഭ്യാസം
6) തല്‍സമയ പിന്തുണ
7) പരിഹാര ബോധന ക്ലാസ്സ്‌
8) രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസുകള്‍
9)  ദിനാചരണങ്ങള്‍
10) സഹവാസ ക്യാമ്പുകള്‍
11 ) തെറാപ്പികള്‍
12) അദ്ധ്യാപക പരിശീലനം
13) വിനോദയാത്ര
14) എസ്കോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് അലവന്‍സ്


 സര്‍വ്വേ
രണ്ടു ഘട്ടങ്ങളായാണ് സര്‍വ്വേ നടത്തുന്നത്. മെയ്‌ മാസത്തില്‍ അംഗനവാടി തലത്തിലാണ് സര്‍വ്വേ നടത്തുന്നത്. അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികളെ സര്‍വേയി ലുടെ  കണ്ടെത്തുകയും, category തിരിച്ചു ക്രോഡീകരണം നടത്തുകയും ചെയ്യുന്നു.


ജൂണ്‍ മാസത്തില്‍  ഒന്ന്‍ മുതല്‍ എട്ടാം ക്ലാസ് വരെ ഉള്ള  ഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍വേ ലിസ്റ്റ്  ആറാം പ്രവൃത്തി ദിവസം ശേഖരിക്കുന്നു. ശേഷം category തിരിച്ചു ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ ക്രോഡീകരണം നടത്തുന്നു.

ഗൃഹ സന്ദര്‍ശനം 
അംഗനവാടി ലിസ്റ്റില്‍ കണ്ടെത്തിയ കുട്ടികളുടെ വീടുകളില്‍ റിസോഴ്സ്സ ടീച്ചേര്‍സ്  സന്ദര്‍ശനം നടത്തുകയും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു.

മെഡിക്കല്‍ ക്യാമ്പ്‌

ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണു മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പക്കാറുള്ളത്. ജൂലൈ മാസം നടത്താറുള്ള ക്യാമ്പുകളില്‍ സര്‍വേയില്‍ കണ്ടെത്തിയ  പുതിയ കുട്ടികളെയാണ് പങ്കെടുപ്പിക്കറുള്ളത്. എന്നാല്‍ ഉപകരണം ആവശ്യമുള്ള  പഴയ ലിസ്റ്റില്‍ പെട്ട കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്.

നാലു വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കാണ് ക്യാമ്പ്‌ നടത്തുന്നത്.

* ശ്രവണ പരിമിതി
* ബുദ്ധി പരിമിതി ( ഓട്ടിസം, mental retardation)
* കാഴ്ച പരിമിധി
*ചലന പരിമിധി (സെറിബ്രല്‍ പാള്‍സി , മള്‍ട്ടിപ്ള്‍ ഡിസബിലിറ്റി,
ഉപകരണ വിതരണം
 

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മുറക്ക് ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നു.

കണ്ണട, ശ്രവണ സഹായി, വീല്‍ ചെയറുകള്‍, സി പി ചെയര്‍, സര്‍ജിക്കല്‍ ഷൂ , ക്രചസ്, തെറാപ്പി മാറ്റ്‌ , തെറാപ്പി ബോള്‍ , വാക്കര്‍ തുടങ്ങി വിവിധ ഉപകരണങ്ങളാണ് നല്‍കുന്നത്. സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാണ് ഈ സംവിധാനം .

ഗൃഹാധിഷ്ടിത വിദ്യാഭ്യാസം


പൊതു വിദ്യാലയത്തില്‍  അഡ്മിഷന്‍ നേടിയിട്ടും ശാരീരിക പരിമിതികള്‍ കാരണം