അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

Orientation Class for SRG Convenors

ജനുവരി 9 നും 13 നുമിടയില്‍ നടക്കുന്ന മാതൃക സി പി ടി എ യുടെ ഭാഗമായി എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്ക്  05/01/2017 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി ആര്‍ സി ഹാളില്‍ Orientation ക്ലാസ്സ്‌ നടത്തുന്നു. ബന്ധപ്പെട്ട പ്രധാനധ്യാപകര്‍  പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്.

സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പരിപാടി

തലശ്ശേരി സൗത്ത് ഉപജില്ലയിലെ എസ് സി ഇ ആര്‍ ടി യുടെ പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകര്‍ക്കുള്ള പഞ്ചദിന പരിശീലന പരിപാടി (ഡിസംബര്‍ 19 മുതല്‍ 23  വരെ ) ചിറക്കര ബി ആര്‍ സി ഹാളില്‍ ആരംഭിച്ചു. തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ പി പി സനകന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ്  faculty അംഗം ശ്രീമതി രത്നഭായി , ബി ആര്‍ സി ട്രെയിനെര്‍ ശ്രീ കെ കെ സുരേഷ് ബാബു സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി  വരുന്നു.

നീന്തല്‍ പരിശീലനം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം

നീന്തല്‍ പരിശീലനം

എസ് എസ് എ തലശ്ശേരി സൗത്ത് ബി ആര്‍ സി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച നീന്തല്‍ പരിശീലനത്തിന്റെ സമാപനം തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ നഗരസഭാംഗം ശ്രീമതി സുമതി ടീച്ചര്‍ നിര്‍വഹിച്ചു . ബി പി ഒ ശ്രീമതി ശ്രീരഞജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അനുമോദനം, സര്‍ട്ടിഫിക്കറ്റ് വിതരണം, പരിശീലകര്‍ക്കുള്ള ഉപഹാര വിതരണം എന്നിവ എ ഇ ഒ ശ്രീ പി പി സനകന്‍ നിര്‍വഹിച്ചു . സൗത്ത് വയലളം യു പി എസ് പി ടി എ പ്രസിഡന്റ്‌ ശ്രീ പി കെ രഞ്ജിത്ത് , എസ് എസ് ജി അംഗം കോമത്ത് വിശ്വനാഥന്‍, ബി ആര്‍ സി ട്രെയിനര്‍ ശ്രീ സുരേഷ് ബാബു കെ കെ , വയലളം സെന്‍ട്രല്‍ യു പി എസ് പ്രധാനാധ്യാപകന്‍ ശ്രീ രാജേഷ്‌ മാസ്റ്റര്‍ , പരിശീലകരായ ശ്രീ ജ്യോതി ബാസ് മാസ്റ്റര്‍, ശ്രീമതി ബേബി, ശ്രീമതി രജുല എന്നിവര്‍
സംസാരിച്ചു. സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര സ്വാഗതവും, ലസിന ടീച്ചര്‍ നന്ദിയും പറഞ്ഞു.

ചോദ്യപേപ്പര്‍ വിതരണം

അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ രണ്ടാം ഘട്ടം ചോദ്യപേപ്പര്‍ 19-12-2016 (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം വിതരണം ചെയ്യുന്നതാണ്‌

8 TH STD ART, WORK EXAMINATION

എട്ടാം  ക്ലാസ്സിലെ  കലാ -കായിക, പ്രവൃത്തി  പരിചയ  മൂല്യനിർണ്ണയം  23 / 12 / 2016  ന്  രാവിലെ  10  മണി  മുതൽ നടത്തേണ്ടതാണ്

ചോദ്യപേപ്പര്‍ വിതരണം

രണ്ടാം പാദ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ബി ആര്‍ സിയില്‍ നിന്നും 09-12-2016 ഉച്ചയ്ക്ക് 2 മണിമുതല്‍ വിതരണം ചെയ്യുന്നതാണ്‌ എന്ന് ബി പി ഒ അറിയിക്കുന്നു.


Nnd-Ip-ff N§m-Xn-amÀ
Ign-hp-Õhw 2016
F_n-enän s^Ìv













ബി ആർ  സി  തനത്  പരിപാടികള് 
സേക്രഡ്  ഹേർട്   എൽ  പി  സ്കൂൾ

സ്പെഷലിസ്റ്റ് ടീച്ചേര്‍സ് ഇന്റര്‍വ്യൂ



തലശ്ശേരി നഗരസഭ ഒന്നാം ക്ലാസ് ഒന്നന്തരമാക്കല്‍ ................
08.11.2016.. ന്
തലശ്ശേരി സൗത്ത് ബി ആര്‍ സി ഹാളില്‍ നടന്ന പഠനോപകരണ നിര്‍മാണ കളരി  
കിറ്റ്‌ വിതരണം ബഹു നഗരസഭ ചെയര്‍മാന്‍ ശ്രീ.സി.കെ രമേശന്‍ നിര്‍വ്വഹിച്ചു ...
അധ്യപകരായ പി. പ്രസാദ്‌ , സി.പി ഷാജി , കെ.പി.സജീന്ദ്രന്‍ , പ്രജീഷ് വേങ്ങ, ടി സി ദിലീപന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി 


2016 നവംബര്‍ 5 ന് നടന്ന ക്ലസ്റ്റെര്‍ പരിശീലനം ............... രണ്ടാം ക്ലാസ്സില്‍ നടന്ന സെമിനാര്‍ 

CLUSTER CENTRE DETAILS





CLASS/SUBJECT
CENTRE

I
GVHSS CHIRAKKARA
II
BRC HALL



III
GHSS CHIRAKKARA



IV BATCH1
GVHSS CHIRAKKARA

IV BATCH2
GHSS CHIRAKKARA



UP MALAYALAM
GLPS THALASSERY



UP MATHS
DIET PALAYAD



UP SCIENCE
GHSS PALAYAD



UP SANSKRIT
GUPS KADIRUR


UP HINDI
DIET PALAYAD

UP ENGLISH
GLPS THALASSERY



UP URDU
GLPS THALASSERY

UP ARABIC
BRC CHOKLI


LP ARABIC
GUPS AYYALATH



SOCIAL SCIENCE
GUPS AYYALATH



PET
SACRET HEART HSS THALASSERY


ART & WE
GVHSS KATHIRUR



GUIDE LINES FOR FILLING UDISE FORMAT

ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ്

തലശ്ശേരി സൗത്ത് ബി ആര്‍ സിയിലെ ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള യാത്രാബത്ത വിതരാണോദ്ഘാടനം  ബഹു . തലശ്ശേരി നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വിനയരാജ് നിര്‍വഹിച്ചു. 14 കുട്ടികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും 20 പേര്‍ക്ക് എസ്കോര്‍ട്ട് അലവന്‍സും നല്‍കി.


UDISE പരിശീലനം

തലശ്ശേരി സൗത്ത് ബി ആര്‍ സിയിലെ പ്രധാനധ്യപകര്‍ക്കുള്ള UDISE പരിശീലനം 17.10.2016 ബി ആര്‍ സി ഹാള്ളില്‍ വെച്ച് നടന്നു. ചടങ്ങിന്‍റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് എ ഇ ഒ ശ്രീ പി പി സനകന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ തലശ്ശേരി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ വിനയരാജ് നിര്‍വഹിച്ചു. ബി പി ഒ ശ്രീമതി ശ്രീരജ്ഞ പി ഓ , ഡയറ്റ് ഫാകല്ട്ടി അംഗം ശ്രീ അജിത്‌ കുമാര്‍, എ ഇ ഒ ശ്രീ പി പി സനകന്‍ മാസ്റ്റര്‍, ട്രായിനര്മാരായ ശ്രീ പ്രജീഷ് വേങ്ങ, ശ്രീ കെ കെ സുരേഷ് ബാബു, MIS CORDINATOR മുഫീദ കെ വി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

STUDENT EVALUATION PROFILE

ഒന്നാം തരം മുതല്‍ എട്ടാം തരം വരെയുള്ള STUDENT EVALUATION PROFILE 15.10.2016 മുതല്‍ ബി ആര്‍ സിയില്‍ നിന്നും വിതരണം ചെയ്യുന്നതാണ്‌.

UDISE പരിശീലനം

17.10.2016    രാവിലെ 10 മണിക്ക്ബി  ആര്‍ സി ഹാള്ളില്‍ വെച്ച് UDISE പരിശീലനം നല്‍കുന്നതാണ്. എല്‍ പി , യു പി സ്കൂളുകളില്‍ നിന്നും പ്രധാനാധ്യപകരും ,ഹൈ സ്കൂളില്‍ നിന്നും ഒരു പ്രതിനിധിയും പങ്കെടുക്കേണ്ടതാണ്.

എം ഇ സി

തലശ്ശേരി നഗരസഭയുടെ 2016 ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട എം ഇ സി മുനിസിപ്പാലിറ്റി ഹാള്ളില്‍ വെച്ച് 15. 10. 2016 നു നടക്കുന്നതായിരിക്കും. മുനിസിപാലിറ്റി പരിധിയില്‍ വരുന്ന എല്ലാ പ്രധാനാധ്യപകരും ഹൈ സ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മാരും പങ്കെടുക്കേണ്ടതാണ്.

പ്രൈമറി അധ്യാപകര്‍  രാവിലെ 10 മണിക്കും ഹൈ സ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉച്ചക്ക് 2 മണിക്കുമാണ് പങ്കെടുക്കേണ്ടത്.