മാതൃക പി.ഇ.സി
എം.എം.യു.പി ന്യൂ മാഹി , 22/07/2017
തലശ്ശേരി സൗത്ത് ബി ആര്‍ സി മാതൃക പി.ഇ.സി എം.എം.യു.പി സ്ക്കൂള്‍ ന്യൂ മാഹിയില്‍ വച്ച് 22/07/2017 ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സന്റെ അധ്യക്ഷതയില്‍ ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്ദ്രദാസന്‍ അവര്‍കള്‍ ഉത്ഘാടനം നിര്‍വഹിച്ചു.
മലയാളത്തിളക്കം
മാതൃഭാഷാ പഠനത്തിന് ചൈതന്യമേകാന്‍ 'മലയാളത്തിളക്കം'
പ്രാഥമിക ക്ലാസ്സുകളിലെ മാതൃഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിന് എസ് എസ് എ യുടെ 'മലയാളത്തിളക്കം' പദ്ധതി. എല്ലാ കുട്ടികളെയും മലയാള ഭാഷയിലൂടെ മെച്ചപ്പെട്ട നിലവരtത്തിലെത്തിക്കാനും, ഭാഷാ പഠനത്തില്‍ ലയിച്ചും ആസ്വദിച്ചും കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമുള്ള പദ്ധതിയാണ് 'മലയാളത്തിളക്കം'. മലയാള ഭാഷയോടുള്ള കുട്ടികളുടെ മനോഭാവം മാറ്റിയെടുക്കാനും പ്രസരിപ്പുള്ള ഭാഷാ ക്ലാസ്സുകളെ സൃഷ്ട്ടിക്കാനും 'മലയാളത്തിളക്കം' പദ്ധതിയിലൂടെ സാധ്യമാകും. തലശ്ശേരി സൗത്ത് ബി ആര്‍ സി പരിധിയിലെ എല്ലാ വിദ്യാലയങ്ങളും മലയാളത്തിളക്കം പദ്ധതിയെ ആവേശപൂര്‍വ്വം സ്വീകരിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പ്രാരഭ പ്രവര്‍ത്തനമായി സ്ക്കൂള്‍ തല പരീക്ഷകള്‍ സംഘടിപ്പിച്ചു.
ഐ.ഇ.ഡി.സി മെഡിക്കല്‍ ക്യാമ്പ് 2017
തലശ്ശേരിസൗത്ത് ബി ആര്‍സി യുടെ പരിധിയിലെ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകള്‍
1. (എച്ച് ഐ ക്യാമ്പ് ) മഞ്ഞോടി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റല്‍, 28/06/17
2. (ഒ പി എച്ച് ക്യാമ്പ്) ബി ആര്‍ സി ഹാള്‍ തലശ്ശേരി സൗത്ത്, 06/07/17
ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം
ന്യൂമാഹി ഗവ.എല്‍.പി.എസ് കുനിയില്‍ എസ്.എസ്.എ.ധനസഹായത്തോടെ ഒരുക്കിയ
ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ബി.ആര്‍.സി.ട്രെയിനര്‍
ശ്രീ.കെ.വി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ശ്രീമതി.അനിത രാജീവ്
അധ്യക്ഷയായിരുന്നു.നിഷ ടീച്ചര്‍ സ്വാഗതവും സിന്ധു ടീച്ചര്‍ നന്ദിയും പറഞ്ഞു.പുസ്തക
പ്രദര്‍ശനവും നടന്നു.
ന്യൂമാഹി ഗവ.എല്‍.പി.എസ് കുനിയില്‍ എസ്.എസ്.എ.ധനസഹായത്തോടെ ഒരുക്കിയ
ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ബി.ആര്‍.സി.ട്രെയിനര്‍
ശ്രീ.കെ.വി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ശ്രീമതി.അനിത രാജീവ്
അധ്യക്ഷയായിരുന്നു.നിഷ ടീച്ചര്‍ സ്വാഗതവും സിന്ധു ടീച്ചര്‍ നന്ദിയും പറഞ്ഞു.പുസ്തക
പ്രദര്‍ശനവും നടന്നു.
Subscribe to:
Posts (Atom)