എസ്.ആര്‍.ജി കൺവീനർമാർക്കുള്ള പരിശീലനം
തലശ്ശേരി സൗത്ത് ബി.ആർ.സിക്കു കീഴിലെ 1 മുതൽ 7 വരെയുള്ള സ്കൂളുകളിൽ പഠനോത്സവം നടത്തുന്നതിന്
മുന്നോടിയായി എസ്.ആര്‍.ജി കൺവീനർമാർക്ക് ജനുവരി-16 -രാവിലെ 10 മണിക്ക്
തലശ്ശേരി സൗത്ത് ബി.ആർ.സി ഹാളില്‍ വെച്ച് പരിശീലനം നൽകുന്നു. വൈകുന്നേരം വരെയുള്ള
പരിശീലനത്തിലേക്ക് എസ്.ആര്‍.ജി കൺവീനറെ പ്രഥമാധ്യാപകർ പങ്കെടുപ്പിക്കേണ്ടതാണ്.
CWSN ONLINE ENTRY HELP
CWSN കുട്ടികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനുള്ള സഹായം
സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയിഡഡ് സ്കൂളുകളിലെ എല്ലാ CWSN കുട്ടികളുടെയും(Disability Percentage Above 40%) വിശദവിവരങ്ങള്‍ MHRD Plan monitoring portal ആയ samagrasiksha.in എന്ന പോര്‍ട്ടലില്‍ എന്റര്‍ ചെയ്യേണ്ടതുണ്ട്. CWSN കുട്ടികള്‍ക്കുളള മുഴുവന്‍ ആനുകൂല്യങ്ങളും 2019-20 ലെ പ്ലാനും ഈ ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് MHRD തീരുമാനിക്കുക. അതിനാല്‍ ഈ പ്രവര്‍ത്തനം വളരെ കൃത്യതയോടും സൂക്ഷ്മതയോടെയും പൂര്‍ത്തിയാക്കേണ്ടതാണ്.

എന്റര്‍ ചെയ്യുന്നതിനായി താഴെ കൊടുത്ത വിവരങ്ങള്‍ ശേഖരിച്ചു വെക്കണം
- കുട്ടിയുടെ പേര്
- അച്ഛന്റെ പേര്
- അമ്മയുടെ പേര്
- മൊബൈല്‍ നമ്പര്‍
- വിലാസം
- പിന്‍ കോഡ്
- ജനനത്തിയ്യതി
- ക്ലാസ്സ്
- ഡിസബിലിറ്റിയുടെ തരം
- അക്കൗണ്ട് നമ്പര്‍
- IFSC
- ബാങ്കിന്റെ പേര്
പോര്‍ട്ടലിലേക്ക് എത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂളിന്റെ റെജിസ്ട്രേഷൻ എങ്ങനെ ?user name, password എന്നീ കോളങ്ങളില്‍ സ്കൂളുകള്‍ അവരുടെ യു ഡയസ് കോഡ് ചേര്‍ക്കുക. നിര്‍ദേശിക്കപ്പെട്ട captcha കൂടി ചേര്‍ത്ത് ലോഗിന്‍ ചെയ്യുക.
അപ്പോള്‍ താഴെ കാണും വിധമുള്ള പേജ് വരും.
ഇപ്പോള്‍ നിങ്ങളുടെ സ്കൂളിന്റെ റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.
തുടര്‍ന്നു വരുന്ന പേജില്‍ user name, password, captcha ഇവ ചേര്‍ത്ത് Login ചെയ്ത് കുട്ടികളുടെ വിവരം ചേര്‍ക്കാവുന്നതാണ്.
കുട്ടികളുടെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ?
Login ചെയ്ത പേജില്‍ Progress ല്‍ മൗസ് പോയിന്റ് വെക്കുക.
Financial Year 2019-20 ആയി സെറ്റു ചെയ്യുക
കുട്ടികളുടെ വിശദാംശങ്ങള്‍ ചേര്‍ക്കുക.
ഒരു കുട്ടിക്ക് 15 ഫീല്‍ഡുകള്‍ പൂരിപ്പിക്കാനുണ്ട്.
(Mode of fund transfer എന്ന ഫീല്‍ഡില്‍ Electronic fund transfer, directly through bank എന്ന ഓപ്ഷന്‍ നല്‍കുന്നതാവും നല്ലത്.) അടുത്ത കുട്ടിയെ ചേര്‍ക്കുവാന്‍ Add New Row ല്‍ ക്ലിക്ക് ചെയ്യുക.
മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ ചേര്‍ത്തതിനു ശേഷം Submit ചെയ്യുക.
OK ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അടുത്ത വിഭാഗം (ആൺ / പെൺ) കുട്ടികളുടെ വിവരം ചേര്‍ക്കുക.
NB: ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിവരങ്ങള്‍ പ്രത്യേകം ചേര്‍ക്കേണ്ടതാണ്.
Subscribe to:
Posts (Atom)