അറിയിപ്പ്

        Wear Mask-Wash your hands-Keep distance-Stay safe

സമഗ്ര പ്രഥമാധ്യാപക പരിവര്‍ത്തന പരിപാടി

തലശ്ശേരി സൗത്ത് ഉപജില്ലയിലെ എസ് സി ഇ ആര്‍ ടി യുടെ പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകര്‍ക്കുള്ള പഞ്ചദിന പരിശീലന പരിപാടി (ഡിസംബര്‍ 19 മുതല്‍ 23  വരെ ) ചിറക്കര ബി ആര്‍ സി ഹാളില്‍ ആരംഭിച്ചു. തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ പി പി സനകന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ്  faculty അംഗം ശ്രീമതി രത്നഭായി , ബി ആര്‍ സി ട്രെയിനെര്‍ ശ്രീ കെ കെ സുരേഷ് ബാബു സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി  വരുന്നു.

നീന്തല്‍ പരിശീലനം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം

നീന്തല്‍ പരിശീലനം

എസ് എസ് എ തലശ്ശേരി സൗത്ത് ബി ആര്‍ സി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച നീന്തല്‍ പരിശീലനത്തിന്റെ സമാപനം തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ നഗരസഭാംഗം ശ്രീമതി സുമതി ടീച്ചര്‍ നിര്‍വഹിച്ചു . ബി പി ഒ ശ്രീമതി ശ്രീരഞജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അനുമോദനം, സര്‍ട്ടിഫിക്കറ്റ് വിതരണം, പരിശീലകര്‍ക്കുള്ള ഉപഹാര വിതരണം എന്നിവ എ ഇ ഒ ശ്രീ പി പി സനകന്‍ നിര്‍വഹിച്ചു . സൗത്ത് വയലളം യു പി എസ് പി ടി എ പ്രസിഡന്റ്‌ ശ്രീ പി കെ രഞ്ജിത്ത് , എസ് എസ് ജി അംഗം കോമത്ത് വിശ്വനാഥന്‍, ബി ആര്‍ സി ട്രെയിനര്‍ ശ്രീ സുരേഷ് ബാബു കെ കെ , വയലളം സെന്‍ട്രല്‍ യു പി എസ് പ്രധാനാധ്യാപകന്‍ ശ്രീ രാജേഷ്‌ മാസ്റ്റര്‍ , പരിശീലകരായ ശ്രീ ജ്യോതി ബാസ് മാസ്റ്റര്‍, ശ്രീമതി ബേബി, ശ്രീമതി രജുല എന്നിവര്‍
സംസാരിച്ചു. സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര സ്വാഗതവും, ലസിന ടീച്ചര്‍ നന്ദിയും പറഞ്ഞു.

ചോദ്യപേപ്പര്‍ വിതരണം

അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ രണ്ടാം ഘട്ടം ചോദ്യപേപ്പര്‍ 19-12-2016 (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം വിതരണം ചെയ്യുന്നതാണ്‌