
എസ് എസ് എ തലശ്ശേരി സൗത്ത് ബി ആര്‍ സി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച നീന്തല്‍ പരിശീലനത്തിന്റെ സമാപനം തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ നഗരസഭാംഗം ശ്രീമതി സുമതി ടീച്ചര്‍ നിര്‍വഹിച്ചു . ബി പി ഒ ശ്രീമതി ശ്രീരഞജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അനുമോദനം, സര്‍ട്ടിഫിക്കറ്റ് വിതരണം, പരിശീലകര്‍ക്കുള്ള ഉപഹാര വിതരണം എന്നിവ എ ഇ ഒ ശ്രീ പി പി സനകന്‍ നിര്‍വഹിച്ചു . സൗത്ത് വയലളം യു പി എസ് പി ടി എ പ്രസിഡന്റ് ശ്രീ പി കെ രഞ്ജിത്ത് , എസ് എസ് ജി അംഗം കോമത്ത് വിശ്വനാഥന്‍, ബി ആര്‍ സി ട്രെയിനര്‍ ശ്രീ സുരേഷ് ബാബു കെ കെ , വയലളം സെന്‍ട്രല്‍ യു പി എസ് പ്രധാനാധ്യാപകന്‍ ശ്രീ രാജേഷ് മാസ്റ്റര്‍ , പരിശീലകരായ ശ്രീ ജ്യോതി ബാസ് മാസ്റ്റര്‍, ശ്രീമതി ബേബി, ശ്രീമതി രജുല എന്നിവര്‍
സംസാരിച്ചു. സൗത്ത് വയലളം യു പി എസ് പ്രധാനാധ്യാപിക ശ്രീമതി പി സുചിത്ര സ്വാഗതവും, ലസിന ടീച്ചര്‍ നന്ദിയും പറഞ്ഞു.